പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ 

നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭാ പ്രമേയത്തെ എതിര്‍ത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു
പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ 

കൊല്ലം: ദേശീയ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

നിയമഭേദഗതിയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോവുകയാണ് വേണ്ടത്. നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭാ പ്രമേയത്തെ എതിര്‍ത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഗവര്‍ണര്‍ അന്ന് നിലപാടെടുത്തത്. അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങള്‍ക്ക് വേണം സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കാനെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com