ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തിയെന്ന് സംഘപരിവാര്‍

തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈയുടെ ചിത്രവും ചേരുവകളും ചേര്‍ത്തായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്...
ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തിയെന്ന് സംഘപരിവാര്‍

ന്യൂഡല്‍ഹി: ബീഫ് ഫ്രൈയുടെ ചിത്രം പോസ്റ്റ് ചെയ്ത കേരള ടൂറിസം വകുപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത്. കേരള ടൂറിസം വകുപ്പ് ട്വിറ്റ് ചെയ്ത ബീഫ് ഫ്രൈയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും, ഗോഭക്തരെ അപമാനിക്കുന്നതാണെന്നും വിഎച്ച്പി ആരോപിച്ചു. 

ടൂറിസത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യവുമായാണ് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ രംഗത്തെത്തിയത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഈ ട്വീറ്റെന്നും, കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇതെന്നും ട്വീറ്റില്‍ വിനോദ് ബന്‍സാല്‍ പറയുന്നു. 

കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈയുടെ ചിത്രവും ചേരുവകളും ചേര്‍ത്തായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്...

വിനോദ് ബന്‍സാലിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ കേരള ടൂറിസത്തിന്റെ ബീഫ് ഫ്രൈയ്ക്ക് കീഴില്‍ പ്രതിഷേധവുമായി കമന്റുകള്‍ എത്തുന്നുണ്ട്. ഈഡിന് പോര്‍ക്കും, മകരം ഒന്നിന് ബീഫും പങ്കുവയ്ക്കുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലെത്തി. ഇനി കേരളം സന്ദര്‍ശിക്കില്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ബീഫ് നിരോധിക്കുക, കേരളത്തിലെ പ്രളയത്തിനെല്ലാം കാരണം ബീഫ് ആണ് എന്നെല്ലാമാണ് കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com