വിഷമിക്കേണ്ട; അപ്പവും മുട്ടക്കറിയും പഴംപൊരിയും തിരിച്ചെത്തും

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 06:51 AM  |  

Last Updated: 21st January 2020 06:51 AM  |   A+A-   |  

appam_pazam

 

കൊച്ചി: റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങൾ തിരിച്ചെത്തും. വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും കേരളീയ ഭക്ഷണ വിഭവങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ഐആർസിടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംപി മാൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഹൈബി ഈഡൻ എംപിക്ക് അദ്ദേഹം ഉറപ്പു നൽകി.

ഭക്ഷണ വില വർധിപ്പിച്ചതു പിൻവലിക്കണമെന്നും മെനുവിൽ കേരള വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു കത്തയച്ചു. പഴംപൊരി, സുഖിയൻ, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണു റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കിയത്. ഊണിന്റെ വില 35ൽ നിന്ന് 70 ആയും വടയുടേത് എട്ടരയിൽ നിന്ന് 15 ആയും വർധിപ്പിച്ചിട്ടുണ്ട്.

കേരള വിഭവങ്ങൾ ഉൾപ്പെടുത്താൻ ഐആർസിടിസിക്കു നിർദേശം നൽകുമെന്ന് എംപി മാൾ പറഞ്ഞു. വിലയുടെ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.