ഇ‌നി 40 രൂപ നൽകണം; ലോട്ടറി ടിക്കറ്റ് വില വർദ്ധന മാർച്ച് ഒന്നുമുതൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 25th January 2020 07:52 AM  |  

Last Updated: 25th January 2020 07:52 AM  |   A+A-   |  

lottery

 

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയിൽ നിന്ന് 40 രൂപയായി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിൽ വരുന്ന മാർച്ച് ഒന്നിന് തന്നെ ടിക്കറ്റ് വില വർദ്ധനയും നിലവിൽ വരും.

ജിഎസ്ടി കൂട്ടുമ്പോൾ ഏജന്റ് കമ്മിഷൻ കുറയാതിരിക്കാനാണ് ടിക്കറ്റ് വില കൂട്ടുന്നത്. വില വർദ്ധനയോടെ ഏജന്റമാർക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷൻ വർദ്ധിക്കും. ജിഎസ്ടി വർദ്ധന വിജ്ഞാപനമായി വന്നാലെ ടിക്കറ്റ് വില വർദ്ധന സംബന്ധിച്ച ഉത്തരവും ഇറക്കുകയുള്ളൂ.

ഇതോടെ ടിക്കറ്റ് വില്പനയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന കമ്മിഷൻ 13 ശതമാനത്തിൽ നിന്ന് 6.8 ശതമായി കുറയും. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ജിഎസ്ടി 6 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കൂടും.