പ്ലാസ്റ്റിക് നൂൽ കൊക്കിൽ കുടുങ്ങി, ശബ്ദിക്കാൻ പോലുമാവാതെ കോഴി; രക്ഷകനായി ഫയർമാൻ

പ്ലാസ്റ്റിക് നൂൽ കൊക്കിൽ കുടുങ്ങിയ കോഴിയെ രക്ഷിച്ച് ഫയർമാൻ
പ്ലാസ്റ്റിക് നൂൽ കൊക്കിൽ കുടുങ്ങി, ശബ്ദിക്കാൻ പോലുമാവാതെ കോഴി; രക്ഷകനായി ഫയർമാൻ

മലപ്പുറം : പ്ലാസ്റ്റിക് നൂൽ കൊക്കിൽ കുടുങ്ങി ചോരയൊലിപ്പിച്ച് ശബ്ദമുണ്ടാക്കാൻ പോലും കഴിയാതെ അലഞ്ഞുനടന്ന കോഴിയെ രക്ഷിച്ച് ഫയർമാൻ. പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ അബ്ദുൽ സലീമാണ് മൃതപ്രായമായ കോഴിക്ക് രക്ഷകനായത്.  കോഴിയെ പിടിച്ച് നൂൽ ശ്രദ്ധാപൂർവം മുറിച്ചുമാറ്റുകയായിരുന്നു അദ്ദേഹം.

കോഴി തീറ്റ തേടുന്നതിനിടെ നൂൽ കൊക്കിനകത്ത് കുടുങ്ങിയതായിരിക്കാം എന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് ചാക്കിൽനിന്ന് വേർപെട്ട നൂലാകാം ഇതെന്നും കരുതുന്നു. നൂൽ ഉരഞ്ഞെടുക്കുന്നതിനിടയിൽ കൊക്കികനത്ത് മുറിവുണ്ടായിട്ടുണ്ടെങ്കിലും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സലീം പറഞ്ഞു.

അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും കഴിയുമെങ്കിൽ കടയിൽ പോകുമ്പോൾ എല്ലാവരും തുണിസഞ്ചി കരുതണമെന്നും ആവശ്യപ്പെട്ട് സലീം ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com