'മുസ്ലീം ലീഗിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരും'; ആയിരങ്ങളെ പുറത്താക്കേണ്ടിവരുമെന്നും കെടി ജലീല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 10:17 AM  |  

Last Updated: 28th January 2020 10:17 AM  |   A+A-   |  

jaleel

 

കൊച്ചി: പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത നേതാവിനെ സസ്‌പെന്റ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. നടപടിയെടുക്കുകയാണെങ്കില്‍ ആയിരങ്ങളെ ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്യേണ്ടി വരുമെന്ന് മന്ത്രി കെടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ യുഡിഎഫില്‍ ഐക്യമില്ലെന്നും മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളില്‍ ഇടത് മുന്നണിക്ക് ഒപ്പം നില്‍ക്കേണ്ടിവരുമെന്നും ജലീല്‍ പറഞ്ഞു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത ഇതിലൂടെ തെളിയിച്ചതായും കെടി ജലീല്‍ പറഞ്ഞു.