പൊലീസ് സ്റ്റേഷന് ഇനി സെറ്റ് ഇടേണ്ടി വരും, സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ബെഹറ; നിര്‍ദേശം

പൊലീസ് സ്റ്റേഷന് ഇനി സെറ്റ് ഇടേണ്ടി വരും, സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ബെഹറ; നിര്‍ദേശം
പൊലീസ് സ്റ്റേഷന് ഇനി സെറ്റ് ഇടേണ്ടി വരും, സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ബെഹറ; നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി സിഐമാര്‍ക്ക് പൊലീസ് മേധാവി അറിയിപ്പു നല്‍കി.

പൊലീസ് സ്‌റ്റേഷനുകള്‍പോലുള്ള അതീവജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് പൊലീസ് മേധാവിയുടെ അറിയിപ്പില്‍ പറയുന്നു. എഡിജിപിമാര്‍ മുതല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ വരെയുള്ളവരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്‌റ്റേഷന്‍പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി.

പൊലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കാന്‍ മത്സരിച്ചതോടെ പരാതിയുമായി വന്നവര്‍ ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലായി. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com