'പ്രൊഫ. ജോസഫിന്റെ ദുരിതങ്ങൾക്ക് അറിയാതെയെങ്കിലും കാരണക്കാരനായി': മാപ്പ് പറഞ്ഞ് പി ടി കുഞ്ഞുമുഹമ്മദ്

പ്രൊഫ. ടി ജെ ജോസഫിന്റെ ദുരിതങ്ങൾക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരന്‍ പി ടി കുഞ്ഞുമുഹമ്മദ്
'പ്രൊഫ. ജോസഫിന്റെ ദുരിതങ്ങൾക്ക് അറിയാതെയെങ്കിലും കാരണക്കാരനായി': മാപ്പ് പറഞ്ഞ് പി ടി കുഞ്ഞുമുഹമ്മദ്

തൃശ്ശൂര്‍: പ്രൊഫ. ടി ജെ ജോസഫിന്റെ ദുരിതങ്ങൾക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരന്‍ പി ടി കുഞ്ഞുമുഹമ്മദ്. ടി ജെ ജോസഫിന്റെ ആത്മകഥയായ 'അറ്റുപോയ ഓര്‍മകള്‍' തൃശ്ശൂരില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തില്‍ നിന്നായിരുന്നു ടി.ജെ ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്. ചടങ്ങില്‍ ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, പ്രൊഫ. ടി.ജെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

 2010 ജൂ​ലൈ നാ​ലി​നാ​ണ് ഒ​രു​സം​ഘം പ്ര​ഫ. ജോ​സ​ഫി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ​ത്. ചോ​ദ്യ​പ്പേ​പ്പ​റി​ൽ മ​ത​നി​ന്ദ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എട്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com