കാഴ്ച വൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകന് 60 വര്‍ഷം കഠിനതടവ്; രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

കാഴ്ചവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ മുന്നിലെത്തിക്കുന്നത്. ആദ്യം  സ്‌കൂള്‍ തലത്തില്‍ അന്വേഷണം നടത്തി. പിന്നീട് 2017 മാര്‍ച്ചില്‍ പ്രധാനാധ്യാപകന്‍ പൊലീസിന് പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു.

അധ്യാപകരും സഹപാഠികളും സാക്ഷികളായ കേസില്‍ കടുത്ത ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഈ പണം സൂക്ഷിച്ച് പലിശ വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com