തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിനിടെ അമിട്ട് ആളുകള്‍ക്കിടയിലേക്ക് വീണുപൊട്ടി; 17 പേര്‍ക്ക് പൊള്ളലേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2020 07:05 AM  |  

Last Updated: 30th January 2020 07:10 AM  |   A+A-   |  

tripunithura_temple

 

കൊച്ചി: വെടിക്കെട്ടിനിടയില്‍ ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് പടക്കം പൊട്ടി വീണ് 17 പേര്‍ക്ക് പരിക്ക്. തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

വ്യാഴാഴ്ച രാത്രി എട്ട് മണിക്കായിരുന്നു വെടിക്കെട്ട്. വെടിമരുന്ന് നിറച്ച ഒരു കുറ്റി ചെരിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. കുറ്റിയില്‍ നിന്ന് ആളുകള്‍ നിന്നിരുന്ന ഭാഗത്തേക്ക് തെറിച്ചു വീണ് പടക്കം വീണുപൊട്ടുകയായിരുന്നു. വെടിക്കെട്ടിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ നിന്ന് അനുമതി വാങ്ങുകയായിരുന്നു എന്നാണ് സൂചന.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഉദയംപേരൂര്‍ നടച്ചിറ വീട്ടില്‍ വിമല(58)ന്റെ കാലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.