രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കി; രണ്ട് പേര്‍ അറസ്റ്റില്‍ 

വിശദമായ പരിശോധന നടത്തിയപ്പോള്‍ ഗ്ലൈസല്‍ എന്ന രാസവസ്തു സുക്ഷിരങ്ങളില്‍ ഒഴിച്ച് മരം ഉണക്കുകയായിരുന്നു എന്ന് വ്യക്തമായി
രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കി; രണ്ട് പേര്‍ അറസ്റ്റില്‍ 

രാജാക്കാട്: രാസപദാര്‍ഥം ഉപയോഗിച്ച് ഏലത്തോട്ടത്തിലെ മരങ്ങള്‍ ഉണക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. പൂപ്പാറക്ക് സമീപം തോണ്ടിമലയില്‍ മരങ്ങള്‍ ഉണക്കിയ സ്ഥലം ഉടമയേയും, ജോലിക്കാരനേയുമാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. 

ബോഡിനായ്ക്കുന്നൂര്‍ സ്വദേശി വൈകുണ്ഠവാസകന്‍(48), ജോലിക്കാരന്‍ എസ്‌റ്റേറ്റ് പൂപ്പാറ മാഞ്ചൂട്ടാന്‍ ചോലയില്‍ മോഹനന്‍(48) എന്നിവരാണ് അറസ്റ്റിലായത്. മതികെട്ടാന്‍ ചോലയുടെ സമീപത്തെ ഒന്‍പതേക്കര്‍ ഏലത്തോട്ടത്തില്‍ നിന്നിരുന്ന വെടിപ്ലാവ്, ചോരക്കാലി ഉള്‍പ്പെടെയുള്ള വന്‍ മരങ്ങളും, മറ്റ് പാഴ്മരങ്ങളും രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കി നശിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. 

അപ്രതീക്ഷിതമായി മരങ്ങള്‍ക്ക് ഉണക്ക് ബാധിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വനപാലകര്‍ സ്ഥലത്തെത്തി  സൂക്ഷ്മ പരിശോധന നടത്തിയത്. പരിശോധനയില്‍ മരങ്ങളില്‍ സുഷിരങ്ങള്‍ കണ്ടെത്തി. വിശദമായ പരിശോധന നടത്തിയപ്പോള്‍ ഗ്ലൈസല്‍ എന്ന രാസവസ്തു സുക്ഷിരങ്ങളില്‍ ഒഴിച്ച് മരം ഉണക്കുകയായിരുന്നു എന്ന് വ്യക്തമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com