ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും

പി.ടി.പി. നഗറിലുള്ള ഭൂതലശുദ്ധജലസംഭരണി വൃത്തിയാക്കുന്നതിന്റെ ഭാഗമയാണ് കുടിവെള്ള വിതരണം നിര്‍ത്തിവയ്ക്കുന്നത്.
ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും


തിരുവനന്തപുരം: ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. പി.ടി.പി. നഗറിലുള്ള ഭൂതലശുദ്ധജലസംഭരണി വൃത്തിയാക്കുന്നതിന്റെ ഭാഗമയാണ് കുടിവെള്ള വിതരണം നിര്‍ത്തിവയ്ക്കുന്നത്.

തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.ടി.പി. നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, നെടുങ്കാട്, കാലടി, നീറമണ്‍കര, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്‌റ്റേറ്റ്, സത്യന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com