ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിന് നേരെ ആക്രമണം; വാതിലും ജനലും തകര്‍ത്തു; അയല്‍വാസിക്കെതിരെ കേസ്

അക്രമം നടത്തിയ അയല്‍വാസിക്കെതിരെ വടകര പൊലീസ് കേസെടുത്തു
ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിന് നേരെ ആക്രമണം; വാതിലും ജനലും തകര്‍ത്തു; അയല്‍വാസിക്കെതിരെ കേസ്

കോഴിക്കോട്:  ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വാതിലിന്റെ വീടുകളും ജനല്‍ ചില്ലുകളും തകര്‍ത്തു.വടകര പാലോളി പാലത്താണ് സംഭവം. 

മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിന്റെ ജനല്‍ചില്ലും വാതിലുമാണ് തകര്‍ത്തത്. അക്രമം നടത്തിയ അയല്‍വാസിക്കെതിരെ വടകര പൊലീസ് കേസെടുത്തു. ജില്ലയില്‍ നേരത്തെയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 261 ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com