സമ്പൂർണ്ണ അടച്ചിടൽ : ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റി

ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല
സമ്പൂർണ്ണ അടച്ചിടൽ : ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റി. ഇന്നു മുതൽ ഒരാഴ്ചത്തെ നറുക്കെടുപ്പുകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. നഗരം പൂർണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്.  സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com