ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ, ആകെ 169

ഏഴ് ആരോ​ഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് കണ്ടെത്തിയിട്ടുണ്ട്
ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ, ആകെ 169

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 18 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 169 ആയി.

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ആകെ 272 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളന‌ത്തിൽ പറഞ്ഞു. 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത്.

ഏഴ് ആരോ​ഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് കണ്ടെത്തിയിട്ടുണ്ട്. 1 സിഐഎസ്എഫ് ജവാൻ 1 ഡി.എസ്.സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.വിദേശത്തുനിന്നെത്തിയ 157 പേർക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. മറ്റ് ജില്ലകളിൽ നിന്നെത്തിയ 38 പേർക്കും വൈറസ് ബാധ കണ്ടെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർകോട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശ്ശൂർ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കോവിഡ് രോഗികളുടെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com