സ്വര്‍ണ്ണക്കടത്തുകേസില്‍ വഴിത്തിരിവ് ; ഒരു സ്ത്രീ കൂടി കസ്റ്റഡിയില്‍ ; പിന്നില്‍ വന്‍ റാക്കറ്റെന്ന് കസ്റ്റംസ്

വര്‍ക്ക്‌ഷോപ്പില്‍ കേസില്‍ പ്രതികളായ സ്വപ്‌നയ്ക്കും സരിത്തിനും പങ്കാളിത്തമുള്ളതായാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍
സ്വര്‍ണ്ണക്കടത്തുകേസില്‍ വഴിത്തിരിവ് ; ഒരു സ്ത്രീ കൂടി കസ്റ്റഡിയില്‍ ; പിന്നില്‍ വന്‍ റാക്കറ്റെന്ന് കസ്റ്റംസ്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വപ്‌നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയാണ് കസ്റ്റഡിയിലായത്. സന്ദീപ് ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിച്ചു.


സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പിന്റെ ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലുള്ളത്. സന്ദീപ് നായര്‍ ഒളിവിലാണ്. വര്‍ക്ക്‌ഷോപ്പില്‍ കേസില്‍ പ്രതികളായ സ്വപ്‌നയ്ക്കും സരിത്തിനും പങ്കാളിത്തമുള്ളതായാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കള്ളക്കടത്തുവഴി ലഭിച്ച പണം ഉപയോഗിച്ച് തുടങ്ങിയതാണ് ഈ സ്ഥാപനമെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയവും ശക്തമായി. പൊലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

2019 ഡിസംബര്‍ 31നാണ് നെടുമങ്ങാട്ടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ എല്ലാം സ്പീക്കര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com