ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് ഞെട്ടി, 34.6 കിലോ ഭാരമുളള ആസാംവാള; മത്സ്യത്തിന് പിന്നാലെ ചൂണ്ടയുമായി ഓടി

ഒരു രസത്തിന് മീൻ പിടിക്കാനെത്തിയ യുവാക്കളുടെ ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് ഞെട്ടി
ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് ഞെട്ടി, 34.6 കിലോ ഭാരമുളള ആസാംവാള; മത്സ്യത്തിന് പിന്നാലെ ചൂണ്ടയുമായി ഓടി

കോട്ടയം: ഒരു രസത്തിന് മീൻ പിടിക്കാനെത്തിയ യുവാക്കളുടെ ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് ഞെട്ടി. 34.6 കിലോഗ്രാം ഭാരമുള്ള കൂരിവാളയാണ്(ആസാംവാള) ഇവരുടെ ചൂണ്ടയിൽ കുരുങ്ങിയത്.

കോട്ടയം ഇല്ലിക്കലിനു സമീപം മീൻപിടിക്കാനെത്തിയ യുവാക്കളാണ് അക്ഷ​രാർത്ഥത്തിൽ ഞെട്ടിയത്. കോട്ടയം ഫിഷ് ഹണ്ടേഴ്സ്, കേരള റിവർ ഫിഷ് ഹണ്ടേഴ്സ് തുടങ്ങിയ വാട്സാപ് കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഇവർ മീൻപിടിക്കുന്നത്. മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് വാള ചൂണ്ടയിൽ കുടുങ്ങിയത്യ

വലിയ മീൻ ആയതിനാൽ ചൂണ്ടനൂൽ പൊട്ടാൻ സാധ്യതയുള്ളതിനാൽ വലിച്ചു കയറ്റാതെ മീനിനു പിന്നാലെ ചൂണ്ടയുമായി ഓടി. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ മീനിനെ കരയ്ക്ക് വലിച്ചു കയറ്റി. മുൻപ് 12, 14 കിലോഗ്രാം ഭാരമുള്ള മീനിനെ വരെ ഇവർക്ക് ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com