ബിഎംഎസിന് ബന്ധമില്ല, പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ജനറല്‍ സെക്രട്ടറി

ബിഎംഎസിന് ബന്ധമില്ല, പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ജനറല്‍ സെക്രട്ടറി
ബിഎംഎസിന് ബന്ധമില്ല, പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെന്ന് ജനറല്‍ സെക്രട്ടറി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസില്‍ ബിഎംഎസിനു ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി രാജീവന്‍. ഇത്തരത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ബിഎംഎസ് നേതാവാണെന്നു വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ വിശദീകരണം.

സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും മുന്‍പു യുഎഇയിലേക്കു തിരികെ അയപ്പിക്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്നാണ് സൂചന. ഇടപെടല്‍ ഇത്ര ശക്തമായപ്പോഴാണ്, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിക്കുന്നത്.

കള്ളക്കടത്തു പുറത്തറിഞ്ഞതോടെ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവാണെന്ന് സൂചനയുണ്ട്. നേതാവിന്റെ  തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായും സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com