ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി; നിബന്ധനകള്‍ ഇങ്ങനെ

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കിഴക്കേ നട പന്തലിലെ വിവാഹ മണ്ഡപത്തില്‍ വെച്ച് ചടങ്ങുകള്‍ നടത്തും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി; നിബന്ധനകള്‍ ഇങ്ങനെ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹങ്ങള്‍ നടത്തുക. 

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കിഴക്കേ നട പന്തലിലെ വിവാഹ മണ്ഡപത്തില്‍ വെച്ച് ചടങ്ങുകള്‍ നടത്തും. വധൂവരന്മാരും ക്യാമറാമാന്മാരും ഉള്‍പ്പെടെ ഒരു വിവാഹത്തില്‍ 12 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. 

40 വിവാഹങ്ങള്‍ക്കാണ് ഒരു ദിവസം അനുമതി. ക്ഷേത്രത്തില്‍ നേരിട്ട് എത്തിയും, ഓണ്‍ലൈന്‍ വഴിയും വിവാഹങ്ങള്‍ ബുക്ക് ചെയ്യാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com