ആലപ്പുഴയില്‍ പുതിയ കണ്ടെയെന്‍മെന്റ് സോണുകള്‍

ചേര്‍ത്തലയില്‍ ഇന്ന് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ആലപ്പുഴയില്‍ പുതിയ കണ്ടെയെന്‍മെന്റ് സോണുകള്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആലപ്പുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 1, പുലിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 1, ആല പഞ്ചായത്തിലെ വാര്‍ഡ് 13,വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2, 3തുടങ്ങിയ വാര്‍ഡുകള്‍ ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാര്‍ഡ് 2 കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

ചേര്‍ത്തലയില്‍ ഇന്ന് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെയുള്ളവര്‍ക്കാണ് രോ?ഗം കണ്ടെത്തിയത്. രണ്ട് നഴ്‌സുമാര്‍ക്കും രോഗ ബാധയുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ ഇവിടെയായിരുന്നു ചികിത്സിച്ചത്. അഞ്ച് ആരോ?ഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് ന?ഗരസഭ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com