എറണാകുളത്ത് 30 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്, അഞ്ച് പേരുടെ വൈറസ് ബാധ അജ്ഞാതം; പുതുതായി 47 രോ​ഗികൾ

ജില്ലയിൽ 45 പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്
എറണാകുളത്ത് 30 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്, അഞ്ച് പേരുടെ വൈറസ് ബാധ അജ്ഞാതം; പുതുതായി 47 രോ​ഗികൾ

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ ഇന്ന് 47 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ രോ​ഗം ബാധിച്ചവരിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​​ഗബാധ ഉണ്ടായത്. അതേസമയം അഞ്ച് രോ​ഗികൾക്ക് വൈറസ് ബാധ ഉണ്ടായത് എവിടെനിന്ന് കണ്ടെത്താനായിട്ടില്ല. ജില്ലയിൽ 45 പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് പുതിയതായി 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ ഉണ്ടായത്. 167പേർ പുറത്തുനിന്ന് വന്നവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന‌് എത്തിയവരുമാണ്.  ഏറ്റവും കൂടുതൽ രോ​ഗികൾ ആലപ്പുഴ ജില്ലയിലാണുള്ളത്. 87 പുതിയ രോ​ഗികളിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്.

തിരുവനന്തപുരത്ത് 69 പുതിയ കേസുകളുണ്ട്. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. പത്തനംതിട്ടയിൽ 54ഉം മലപ്പുറത്ത് 51 കേസുകളുമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പാലക്കാട് 48 പേർക്കാണ് രോ​ഗബാധ കണ്ടെത്തിയത്. ഇടുക്കി 5, കണ്ണൂർ 19, കോഴിക്കോട് 17, കാസർകോട് 18, കൊല്ലം 18, കോട്ടയം 15, വയനാട് 11 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com