സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തി ; നഴ്‌സിങ് വിദ്യാര്‍ത്ഥി കുടുങ്ങി, അറസ്റ്റ്

ബംഗലൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കാസര്‍കോട് : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. ബംഗലൂരുവിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി കോഴിക്കോട് താമരശ്ശേരി താരോത്തെ പി മാനവ് ( 19) ആണ് അറസ്റ്റിലായത്.

താമരശ്ശേരി സ്വദേശി ഫസലു തങ്ങള്‍ (30) ആണ് ഓടിരക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ബംഗലൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com