സ്വപ്‌നയുമായി സഞ്ചരിച്ച എന്‍ഐഎ സംഘത്തിന്റെ കാര്‍ പഞ്ചറായി; സന്ദീപ് നായരുടെ വാഹനത്തിലേക്ക് മാറ്റി; സഹായത്തിനെത്തി കേരളാ പൊലീസ്‌

വടക്കാഞ്ചേരി കഴിഞ്ഞപ്പോഴാണ് കാര്‍ പഞ്ചാറായത്- വഴിയോരങ്ങളില്‍ പൊലീസ് കാവല്‍
സ്വപ്‌നയുമായി സഞ്ചരിച്ച എന്‍ഐഎ സംഘത്തിന്റെ കാര്‍ പഞ്ചറായി; സന്ദീപ് നായരുടെ വാഹനത്തിലേക്ക് മാറ്റി; സഹായത്തിനെത്തി കേരളാ പൊലീസ്‌

പാലക്കാട്:ഇന്നലെ ബംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സഞ്ചരിച്ച എന്‍ഐഎയുടെ കാര്‍ വഴിയില്‍ വച്ച് പഞ്ചറായി.വടക്കാഞ്ചേരി കഴിഞ്ഞപ്പോഴാണ് കാര്‍ പഞ്ചാറായത്. തുടര്‍ന്ന് സന്ദീപ് സഞ്ചരിക്കുന്ന വാഹത്തിലേക്ക് സ്വപ്നയെ കയറ്റി യാത്ര തുടര്‍ന്നു. വഴി നീളെ പൊലീസ് പൊലീസിന്റെ സുരക്ഷ എന്‍ഐഎ സംഘത്തിന് ലഭിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതികളെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും. ടയര്‍ പഞ്ചറായ സമയത്ത് മാധ്യമങ്ങള്‍ സ്വപ്‌നയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഒ്ന്നും പറയാന്‍ തയ്യാറായില്ല.

ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്നും ഹോട്ട് സ്‌പോട്ടായ ബംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റൈന്‍ ചെയ്യണ്ടേി വരും

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാര്‍ മുതല്‍ കൊച്ചി വരെ കേരള െപൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും തുടര്‍ന് കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

അതേസമയം സ്വര്‍ണക്കടത്തിലെ മറ്റൊരു കണിയെന്ന് കരുതുന്ന റമീസിനെ മലപ്പുറത്ത് നിന്നും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തില്‍ റമീസിനേയും പിആര്‍ സരിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതായാണ് സൂചന. ഇവരില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com