ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; തൃശൂരില്‍ 42പേര്‍ക്ക് കോവിഡ്; 32പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.
ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; തൃശൂരില്‍ 42പേര്‍ക്ക് കോവിഡ്; 32പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേര്‍ രോഗമുക്തരായി. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു. കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 25 ന് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തില്‍പ്പെട്ട 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച 237 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14178 പേരില്‍ 13945 പേര്‍ വീടുകളിലും 233 പേര്‍ ആശുപത്രികളിലുമാണ്. 

കോവിഡ് സംശയിച്ച് 20 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1156 പേരെ നിരീക്ഷണത്തില്‍ പുതുതായി ചേര്‍ത്തു. 947 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com