ഇടുക്കിയില്‍ ഇന്ന് 55പേര്‍ക്ക് കോവിഡ്; പതിമൂന്നുപേര്‍ക്ക് സമ്പര്‍ക്കംവഴി, ഉറവിടമറിയാത്ത ആറ് രോഗബാധിതര്‍

രാജക്കാടുള്ള അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ സ്വദേശികളായ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. 
ഇടുക്കിയില്‍ ഇന്ന് 55പേര്‍ക്ക് കോവിഡ്; പതിമൂന്നുപേര്‍ക്ക് സമ്പര്‍ക്കംവഴി, ഉറവിടമറിയാത്ത ആറ് രോഗബാധിതര്‍

ഇടുക്കി: ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പതിമൂന്നു പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. രാജക്കാടുള്ള അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ സ്വദേശികളായ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. 

അതേസമയം, കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 64ല്‍ 63പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് കോവിഡ് ബാധിച്ചത്. തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചവര്‍ 15 പേര്‍ ഇന്ന് രോഗമുക്തി നേടി. നിലവില്‍ 260പേര്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com