ജോണ്‍സണ്‍ ഐരൂര്‍ അന്തരിച്ചു

എഴുത്തുകാരനും ഹിപ്‌നോട്ടിസ്റ്റുമായ ജോണ്‍സണ്‍ ഐരൂര്‍ അന്തരിച്ചു
ജോണ്‍സണ്‍ ഐരൂര്‍ അന്തരിച്ചു

മലപ്പുറം:  എഴുത്തുകാരനും ഹിപ്‌നോട്ടിസ്റ്റുമായ ജോണ്‍സണ്‍ ഐരൂര്‍ അന്തരിച്ചു.  74 വയസായിരുന്നു.  പ്രൊഫ. എ.ടി. കോവൂരിനൊപ്പം ദിവ്യത്ഭുത അനാവരണ പരിപാടിയുമായി ഭാരതപര്യടനം നടത്തിയ ജോണ്‍സണ്‍ ഐരൂര്‍ ആര്‍കെ മലയത്തുമായി ചേര്‍ന്ന് 'മെന്റാരമ' എന്ന പേരില്‍ സ്‌റ്റേജ് ഹിപ്‌നോട്ടിക് പ്രകടനങ്ങള്‍ കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്.

1946 ഡിസംബര്‍ 4ാം തീയതി കൊല്ലം ജില്ലയിലെ ചെറുവക്കലില്‍  വാളകം മരങ്ങാട്ടുകോണത്ത് ഐരൂര്‍ വീട്ടില്‍ പാസ്റ്റര്‍ ജെ. വര്‍ഗ്ഗീസ്. ചെറുവക്കല്‍ പണയില്‍ വീട്ടില്‍ റാഹേലമ്മ ദമ്പതികളുടെ മകനായി ജനിച്ചു.ക്ലിനിക്കല്‍  ഫോറന്‍സിക് ഹിപ്‌നോളജിയില്‍ നടത്തിയ സേവനങ്ങളെ മാനിച്ച്, ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകൃത ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'ഡോക്ടര്‍ ഓഫ് സയന്‍സ്' ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിച്ചു.

കറന്റ് ബുക്‌സില്‍ സെയില്‍സ് മാനായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. മിശ്രവിവാഹ സംഘം, കേരള യുക്തിവാദി സംഘം എന്നീ സംഘടനകളില്‍ യഥാക്രമം സംസ്ഥാന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 

പ്രധാന കൃതികള്‍: ഭക്തിയും കാമവും, ഹിപ്‌നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങള്‍ മനഃശാസ്ത്ര ദൃഷ്ടിയില്‍, യുക്തിചിന്ത (വിവര്‍ത്തനം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com