പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കും; ഉച്ചയ്ക്ക് ഫലമറിയാം

ഉച്ചയ്ക്ക്  രണ്ട് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുന്നത്
പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കും; ഉച്ചയ്ക്ക് ഫലമറിയാം

തിരുവനന്തപുരം: ഹ​യ​ർ സെ​ക്ക​ൻഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി രണ്ടാം വർഷ പൊതുപ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക്  രണ്ട് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുന്നത്.

മാ‍‍ർച്ച് പകുതിയോടെ ആരംഭിച്ച ഹയ‍ർ സെക്കൻഡറി പരീക്ഷകൾ കോവിഡിനെ തുട‍ർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. ജൂലൈ ആദ്യം ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും തിരുവനന്തപുരം നഗരത്തിൽ അപ്രതീക്ഷതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം  വൈകുകയായിരുന്നു.

പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://results.itschool.gov.inhttp://dhsekerala.gov.in, http://prd.kerala.gov, http://www.results.kite.kerala.gov.in, http://www.kerala.gov.inഎന്നിവയിൽ പ്രസിദ്ധീകരിക്കും

സഫലം 2020,  ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവ്, സഫലം ആപ്പുകളിൽ ലഭ്യമാകും.

അഞ്ചര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് ഫലമറിയാൻ കാത്തിരിക്കുന്നത്. അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാർതിഥികൾ പരീക്ഷയ്ക്ക് ഹാജരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com