ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു, തുറന്നപ്പോള്‍ അധികൃതര്‍ ഞെട്ടി 

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി സുഹൃത്ത് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി സുഹൃത്ത് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു. പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന ഉദ്ദേശത്തില്‍ കടിച്ച കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാന്‍ തുറന്നപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ അധികൃതര്‍ ഞെട്ടി. കേക്കിനുളളില്‍ ഒളിപ്പിച്ച നിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മലപ്പുറം എടപ്പാളിലെ നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി സുഹൃത്ത് കേക്കും ബേക്കറി ഉല്‍പന്നങ്ങളും ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയാണ് ഏല്‍പിച്ചത്. ഇതിനിടെ കേക്കില്‍ പൂച്ച കടിച്ചു. കേക്ക് ഒഴിവാക്കി ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യുവാവിന് കൈമാറി.

പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന ഉദ്ദേശത്തില്‍ കടിച്ച കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാനായി മുറിച്ചപ്പോഴാണ് ഉള്ളില്‍ പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റ് കണ്ടെടുത്തത്. യുവാവിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ ആശുപത്രിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും സമാന സംഭവം നടന്നു. ഇവിടെ ക്വാറന്റീനില്‍ കഴിയുന്നയാള്‍ക്ക് നല്‍കാനായി നല്‍കിയ ബ്രഡില്‍  പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com