സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു - കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയില്‍ വച്ചായിരുന്നു അന്ത്യം
സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു

കൊച്ചി: മലയാള സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. 
കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജിസി. വൈക്കം സ്വദേശി ജോജോയാണ് ഭര്‍ത്താവ്. സംസ്‌കാരം നാളെ വൈക്കത്ത് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com