സ്വപ്നയുടെ 'ഉന്നതബന്ധം' ചുരുളഴിയുന്നു ; കോള്‍ ലിസ്റ്റില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണറും ; ഒരു എഡിജിപിയും രണ്ട് മാധ്യമ പ്രവര്‍ത്തകരും സംശയനിഴലില്‍

ഒരു എഡിജിപിയുടെ എസ്എംഎസ് സന്ദേശവും രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ നമ്പറും പട്ടികയിലുണ്ട്
സ്വപ്നയുടെ 'ഉന്നതബന്ധം' ചുരുളഴിയുന്നു ; കോള്‍ ലിസ്റ്റില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണറും ; ഒരു എഡിജിപിയും രണ്ട് മാധ്യമ പ്രവര്‍ത്തകരും സംശയനിഴലില്‍

തിരുവനന്തപുരം :  സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറും. ഇദ്ദേഹത്തെക്കൂടാതെ ഫ്‌ലാറ്റ് നിര്‍മാതാവും പട്ടികയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആരോപണ വിധേയന്‍. 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ഇദ്ദേഹം സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്. ഇദ്ദേഹത്തിനെതിരെ മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൂടാതെ ഒരു എഡിജിപിയുടെ എസ്എംഎസ് സന്ദേശവും രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ നമ്പറും പട്ടികയിലുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയ്ക്ക് ഒരു എസ്എംഎസ് അയച്ചിട്ടുണ്ട്.  നഗരത്തിലെ പ്രമുഖ ഫ്‌ലാറ്റ് നിര്‍മാതാവ് സ്വപ്നയുടെ ഫോണിലേക്കും തിരിച്ചും വിളിച്ചിട്ടുണ്ട്.

നയതന്ത്ര ബാഗേജില്‍ സ്വര്‍ണമെത്തിയ ജൂലൈ മൂന്നിനു മാത്രം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണില്‍ ബന്ധപ്പെട്ടതു 16 പ്രാവശ്യമാണ്. 14 പ്രാവശ്യവും അറ്റാഷെ സ്വപ്നയെ വിളിക്കുകയായിരുന്നു. ശിവശങ്കര്‍ 98477 97000 എന്ന നമ്പറില്‍ നിന്നു സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

മന്ത്രി കെ.ടി.ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് നാസറുമായും സ്വപ്നയും കേസിലെ ഒന്നാം പ്രതി സരിത്തും ഫോണഇല്‍ ബന്ധപ്പെട്ടിരുന്നു. ജലീലിന്റെ 94478 96600 നമ്പറില്‍ നിന്നു സ്വപ്നയുടെ 90725 51105 എന്ന നമ്പറിലേക്കു ജൂണില്‍ 9 പ്രാവശ്യം വിളിച്ചു. ഒരു പ്രാവശ്യം സ്വപ്ന തിരിച്ചും. ജലീലിന് സ്വപ്ന ഒരു എസ്എംഎസ് അയച്ചിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ 95262 74534 എന്ന നമ്പറിലേക്കാണു ജലീലിന്റെ സ്റ്റാഫ് അംഗം നാസര്‍ 98476 19030 എന്ന നമ്പറില്‍ നിന്നു വിളിച്ചത്. ജൂണ്‍ 23,24, ജൂലൈ 3 തീയതികളിലാണു സരിത്തുമായി നാസര്‍ സംസാരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com