ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 285
By സമകാലിക മലയാളം ഡെസ് | Published: 17th July 2020 09:30 PM |
Last Updated: 17th July 2020 09:30 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ പുതിയതായി 20 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 5,6), പ്രമദം (10), അടൂർ മുൻസിപ്പാലിറ്റി (24, 26), അയിരൂർ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂർ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കൽപ്പറ്റ (18-റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടെയ്ൻമെന്റ് സോൺ: 4,5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴൽമന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.