ആദ്യം ഡമ്മി ബാഗേജ് അയച്ചു; ഇതുവരെ കടത്തിയത് 230 കിലോ സ്വര്‍ണം, പിടികൂടാനായത് 30 കിലോമാത്രം

ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്നയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ (ഫയല്‍)
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്നയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ (ഫയല്‍)

കൊച്ചി: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയത്. ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ഈ മാസം അഞ്ചിന് തിരുവനന്തപുരത്ത് 30 കിലോഗ്രം സ്വര്‍ണം പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് പുറംലോകമറിഞ്ഞത്. സ്വര്‍ണക്കടത്ത് സംഘം ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം നടത്തിയെന്നും വിവരമുണ്ട്. 

ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്. വീട്ടുപകരണങ്ങള്‍ എന്ന പേരിലാണ് സംഘം 200 കിലോ സ്വര്‍ണം കടത്തിയത്. 

അതേസമയം, കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വിദേശയാത്രകളും അന്വേഷിക്കും. അദ്ദേഹത്തിന്റെ വിദേശയാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചുവരികയാണ്. വിദേശത്തേക്കുള്ള ഫോണ്‍ വിളികളും നിരീക്ഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com