പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; സ്ലൂയിസ് വാല്‍വ് തുറക്കും; ജാഗ്രതാ നിര്‍ദേശം

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കണം 
പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; സ്ലൂയിസ് വാല്‍വ് തുറക്കും; ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒരു സ്ലൂയിസ് വാല്‍വ് ചൊവ്വാഴ്ച രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് 420.05 മീറ്റര്‍ ആണ് ജലനിരപ്പ്. 

ഇതു മൂലം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com