ഇടുക്കിക്ക് ആശ്വാസദിനം; ജില്ലയിൽ ഇന്ന് ആർക്കും കോവിഡ് ബാധയില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2020 08:17 PM  |  

Last Updated: 21st July 2020 08:17 PM  |   A+A-   |  

corona

 

ഇടുക്കി: തുടർച്ചയായ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. പുതിയ രോഗികളില്ല. നിലവിൽ 277 ഇടുക്കി സ്വദേശികളാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് ജില്ലയിൽ അഞ്ച് പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം, ഇടുക്കി സ്വദേശിയായ ഒരാള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചു. അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.