വാഹനമോടിച്ചത് ബാലഭാസ്‌കര്‍; അലക്ഷ്യമായ ഡ്രൈവിങ് അപകടകാരണം; ഒരു കോടി നഷ്ടപരിഹാരം വേണം; ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടായ കാര്‍ അപകടത്തില്‍ വണ്ടിയോടിച്ചത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍
വാഹനമോടിച്ചത് ബാലഭാസ്‌കര്‍; അലക്ഷ്യമായ ഡ്രൈവിങ് അപകടകാരണം; ഒരു കോടി നഷ്ടപരിഹാരം വേണം; ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍

തിരുവനന്തപുരം:  വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടായ കാര്‍ അപകടത്തില്‍ വണ്ടിയോടിച്ചത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍ കോടതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. 

അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 
അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സിറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അര്‍ജുനാണ് കാറോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com