സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ന​ഗ്നത പ്രദർശനം; സ്ത്രീ അറസ്റ്റിൽ

12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെ പ്രേമ ന​ഗ്നത പ്രദർശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ന​ഗ്നത പ്രദർശനം; സ്ത്രീ അറസ്റ്റിൽ

വയനാട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികുട്ടികൾ നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വയനാട് മീനങ്ങാടി സിസിയിലാണ് സംഭവമുണ്ടായത്. പള്ളി കടവിൽ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി.

12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെ പ്രേമ ന​ഗ്നത പ്രദർശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. കുട്ടികളുടെ വീടിന് സമീപത്താണ് പ്രേമയും താമസിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രേമയെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com