വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; തെളിവെടുപ്പിനെത്തിച്ചപ്പോൾ കടലിൽ ചാടി; നാല് മീറ്റർ അകലെ പൊങ്ങി; പിന്നെ കാണാനില്ല

വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; തെളിവെടുപ്പിനെത്തിച്ചപ്പോൾ കടലിൽ ചാടി; നാല് മീറ്റർ അകലെ പൊങ്ങി; പിന്നെ കാണാനില്ല
വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; തെളിവെടുപ്പിനെത്തിച്ചപ്പോൾ കടലിൽ ചാടി; നാല് മീറ്റർ അകലെ പൊങ്ങി; പിന്നെ കാണാനില്ല

കാസർകോട്: വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് അറസ്റ്റിലായ പ്രതി തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടി. ഇയാൾക്കായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടി കൂടാൻ പിന്നാലെ ചാടിയ എസ്ഐയെയും സീനിയർ സിവിൽ പൊലീസ് ഓഫീസറെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. 

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ ടൈൽസ് തൊഴിലാളി കുഡ്‍ലു കാളിയങ്കാട് സ്വദേശി കെ മഹേഷ് (29)നെയാണ് പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്. കാസർകോട് കസബ മത്സ്യബന്ധന തുറമുഖം പുലിമുട്ടിനു സമീപത്താണ് ഇയാളെ കൊണ്ടുവന്നത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ആണ് സംഭവം.

ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ പുലിമുട്ടിന്റെ കല്ലുകൾക്ക് ഇടയിൽ ഒളിപ്പിച്ചു എന്നായിരുന്നു മഹേഷിന്റെ മൊഴി. ഇതു കണ്ടെടുക്കാനാണ് പ്രതിയെയും കൊണ്ട് കാസർകോട് ടൗൺ എസ്ഐ യുപി വിപിൻ, വനിത എസ്ഐ രൂപ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി പ്രമോദ് എന്നിവരെത്തിയത്. 

ഫോൺ എടുക്കാനെന്ന വ്യാജേന നീങ്ങിയ മഹേഷ് പുലിമുട്ടിൽ നിന്നു പെട്ടെന്നു പൊലീസുദ്യോഗസ്ഥരെ തട്ടിമാറ്റി അഴിമുഖത്തു ചാടി. പിടികൂടാനായി ചാടിയ പൊലീസ് ഉദ്യോഗസ്ഥരായ എസ്ഐ വിപിൻ, പ്രമോദ് എന്നിവർക്ക് പരുക്കേറ്റതിനാൽ മുന്നോട്ടു നീങ്ങാൻ കഴിഞ്ഞില്ല. ഉദ്യോ​ഗസ്ഥരെ ആശുപത്രിയിലേക്കു മാറ്റി. പ്രമോദിന്റെ കാലുകളുടെ അടി ഭാഗം കീറിയ നിലയിലാണ്. എസ്ഐ വിപിന്റെ കൈകാൽ മുട്ടിനു പരുക്കുണ്ട്.

കടലിൽ ചാടിയ മഹേഷ് പുലിമുട്ടിൽ നിന്നു നാലു മീറ്റർ അകലെ പൊങ്ങിയത് കണ്ടതായി പറയുന്നു. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്. പിന്നീട് കാണാനായില്ല. 

മഹേഷിന്റെ കൂട്ടുകാരായ രണ്ട് പേർ ചേർന്ന് മൊബൈൽ ഫോൺ പുലിമുട്ടിന്റെ കല്ലുകൾക്ക് ഇടയിൽ നിന്നു പിന്നീട് കണ്ടെടുത്ത് പൊലീസിനു നൽകി. ഡിവൈഎസ്പിമാരായ ജെയ്സൺ ഏബ്രഹാം, പി ബാലകൃഷ്ണൻ, സിഐ പി മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു. യുവാവിനെ കണ്ടെത്താൻ മത്സ്യ തൊഴിലാളികൾ, തീരദേശ പൊലീസ്, അഗ്നിശമന സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ട്.

മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. 19 ന് രാത്രി 7.15ന് വീടിന്റെ പിൻ ഭാഗത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ മൊബൈൽ സെറ്റ് പിടിച്ച ഒരു കൈ മേൽക്കുരയുടെയും ചുമരിന്റെയും ഇടയിലെ വിടവിലൂടെ കുളിമുറിക്കുള്ളിലേക്കു കയറ്റി പിടിച്ചതു കണ്ടു എന്നാണ് പെൺകുട്ടി രക്ഷിതാക്കൾ മുഖേന നൽകിയ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com