കോട്ടയം മെഡിക്കൽ കോളജിൽ അഞ്ചു ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു

ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ ഏഴ് പേർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു
കോട്ടയം മെഡിക്കൽ കോളജിൽ അഞ്ചു ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു

കോട്ടയം‌:  മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു ഗർഭിണികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ പ്രസവിച്ചു. രോ​ഗബാധ കണ്ടെത്തിയ അഞ്ച് പേരുടെയും നവജാതശിശുക്കളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ ഏഴ് പേർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ കോവിഡ് രോഗികളായ ഗർഭിണികൾക്കുമാത്രമായിരിക്കും ചികിത്സ എന്ന് അധികൃതർ അറിയിച്ചു. മറ്റു രോഗികൾക്ക് ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സാക്രമീകരണം ഏർപ്പെടുത്തും.

ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ട്. ഒരാഴ്ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കില്ല. കഴിഞ്ഞയാഴ്ച ഇവിടെ എത്തിയവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരം നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com