ശ്വാസംമുട്ടലിന് ചികിത്സയ്‌ക്കെത്തിയ ആള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു, ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം 

ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
ശ്വാസംമുട്ടലിന് ചികിത്സയ്‌ക്കെത്തിയ ആള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു, ചികിത്സ ലഭിച്ചില്ലെന്ന് ആക്ഷേപം 

കൊച്ചി: ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ആലുവ ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നാണ് ആരോപണം.

ആലുവ പുളിഞ്ചോടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിജയന്‍.രാവിലെ 9.15 ഓടേയാണ് ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. ഉടനെ തന്നെ ആംബുലന്‍സ് വരുത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വച്ചാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചത്.

രാവിലെ 9.15ന് എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹം പത്തുമണിയോടെയാണ് മരിക്കുന്നത്. ഇതുവരെ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യം ക്യാഷ്വലിറ്റിയിലാണ് കൊണ്ടുപോയത്. എന്നാല്‍ ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുന്നുണ്ട് എന്ന്് പറഞ്ഞതോടെ കോവിഡ് സംശയത്തില്‍ വിജയനോട് പനിവാര്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

മുക്കാല്‍ മണി്ക്കൂറോളം ചികിത്സ നിഷേധിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. നടന്ന് ആംബുലന്‍സില്‍ കയറിയ ആളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചതെന്നും ഡ്രൈവര്‍ ആരോപിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com