തലസ്ഥാനത്ത് ആശങ്കയേറ്റി തീരദേശ ക്ലസ്റ്ററിന് പുറത്തേക്ക് കോവിഡ് വ്യാപനം; വീട്ടില്‍ ചികിത്സിക്കുന്നതില്‍ അവ്യക്തത തുടരുന്നു

പുതുക്കുറുശ്ശി, പുല്ലുവിള, പൊഴിയൂര്‍, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപപ്രദേശങ്ങളിലാണ് ആശങ്ക
തലസ്ഥാനത്ത് ആശങ്കയേറ്റി തീരദേശ ക്ലസ്റ്ററിന് പുറത്തേക്ക് കോവിഡ് വ്യാപനം; വീട്ടില്‍ ചികിത്സിക്കുന്നതില്‍ അവ്യക്തത തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്കയേറ്റി തീരദേശ ക്ലസ്റ്ററിന് പുറത്തേക്കും രോഗം പടരുന്നു. പുതുക്കുറുശ്ശി, പുല്ലുവിള, പൊഴിയൂര്‍, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപപ്രദേശങ്ങളിലാണ് ആശങ്ക. 

കഴിഞ്ഞ ദിവസം 22 കോവിഡ് കേസുകളാണ് തീരദേശ ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു തെങ്ങുമായി ഏറെ സമ്പര്‍ക്കമുള്ള കടയ്ക്കാവൂരില്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 32 പോസിറ്റീവ് കേസുകള്‍. കുളത്തൂരില്‍ തീരദേശ വാര്‍ഡുകള്‍ക്ക് പുറത്തെ ആറ് പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

വെങ്കടമ്പ്, പൂഴിക്കുന്ന്, മാവിളക്കടന് എന്നീ പ്രദേശങ്ങളിലും ഇപ്പോള്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീരദേശ ക്ലസ്റ്ററുകളില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കുറയുന്നുണ്ടെങ്കിലും സമീപപ്രദേശങ്ങളില്‍ വ്യാപനം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 

കോവിഡ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിച്ചുള്ള ഉത്തരവ് കളക്ടര്‍ ഇറക്കിയെങ്കിലും ഇതിലെ അവ്യക്തത തുടരുകയാണ്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം ഇറക്കിയതിന് ശേഷമേ ഇത് സംബന്ധിച്ച വ്യക്തത വരികയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com