വേണാടും ജനശതാബ്ദിയും ഇന്നും ആലപ്പുഴ വഴി ; മൂന്ന് സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പ്

ട്രെയിനുകൾക്ക് കായംകുളം, ആലപ്പുഴ, എറണാകുളം  സൗത്ത്‍ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു
വേണാടും ജനശതാബ്ദിയും ഇന്നും ആലപ്പുഴ വഴി ; മൂന്ന് സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പ്

കോട്ടയം : കോട്ടയം -തിരുവനന്തപുരം പാതയിൽ ട്രാക്കിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കോട്ടയം വഴി സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ ഇന്നും ആലപ്പുഴ വഴിയാകും ഓടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം - എറണാകുളം  വേണാട് സ്പെഷ്യൽ, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സ്പെഷ്യൽ ട്രെയിനുകൾ എന്നിവയാണ് ഇന്നും  ആലപ്പുഴ വഴി സർവീസ് നടത്തുക. 

ഈ ട്രെയിനുകൾക്ക് കായംകുളം, ആലപ്പുഴ, എറണാകുളം  സൗത്ത്‍ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതഗാതം തടസ്സപ്പെട്ട കോട്ടയം - ചങ്ങനാശേരി പാതയിലെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും  അധികൃതർ അറിയിച്ചു. കനത്തമഴയെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് കോട്ടയത്തിന് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com