'സഭ്യതയുടെ എല്ലാ അതിരുകളും കടന്നു'; കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ അസഭ്യവര്‍ഷം; നിയമനടപടി

'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോശമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്.
'സഭ്യതയുടെ എല്ലാ അതിരുകളും കടന്നു'; കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ അസഭ്യവര്‍ഷം; നിയമനടപടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. ഓണ്‍ലൈന്‍ വഴിയായിരുന്നു പഠനം. ഒന്നു മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്ക് വിവിധ സമയക്രമത്തിലായിരുന്നു ക്ലാസുകള്‍ സജ്ജീകരിച്ചിരുന്നത്. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈനിലൂടെയായിരുന്നു ക്ലാസുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ വ്യത്യസ്ത പഠനരീതി അവലംബിച്ചായിരുന്നു ക്ലാസുകള്‍. എന്നാല്‍ ഈ ക്ലാസുകളെയും സൈബിറടത്തില്‍ ആളുകള്‍ വെറുതെ വിട്ടില്ല. ഇത്തരത്തക്കാര്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോശമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അന്‍വര്‍ സാദത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com