അന്തര്‍ ജില്ലാ ബോട്ട് സര്‍വീസുകള്‍ ഇന്നു മുതല്‍; മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം

അന്തര്‍ ജില്ലാ ബോട്ട് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും.
അന്തര്‍ ജില്ലാ ബോട്ട് സര്‍വീസുകള്‍ ഇന്നു മുതല്‍; മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം

തിരുവനന്തപുരം : അന്തര്‍ ജില്ലാ ബോട്ട് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള യാത്രാ ബോട്ടുകള്‍ ഇന്നുമുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചത്.

ബോട്ടിലെ മുഴുവന്‍ സീറ്റിലും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് പഴയ പ്രകാരം തന്നെയായിരിക്കും.  രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെയാകും സര്‍വീസ്.

എല്ലാ ബോട്ടുജെട്ടികളിലും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ക്ഡൗണിനെത്തുടര്‍ന്നാണ് ബോട്ട്‌സര്‍വീസുകള്‍ അടക്കം നിര്‍ത്തിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com