'എന്റെ വീട്, എന്റെ പച്ചക്കറി തോട്ടം പദ്ധതി'ക്ക് തുടക്കം; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ വരിക്കാര്‍ക്ക് സൗജന്യ വിത്തുകള്‍ (വീഡിയോ)

കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് എന്റെ വീട് എന്റെ പച്ചക്കറി പദ്ധതിക്ക് തുടക്കമിടുന്നത്.
'എന്റെ വീട്, എന്റെ പച്ചക്കറി തോട്ടം പദ്ധതി'ക്ക് തുടക്കം; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ വരിക്കാര്‍ക്ക് സൗജന്യ വിത്തുകള്‍ (വീഡിയോ)

കൊച്ചി: കോവിഡ് മഹാമാരി മനുഷ്യജീവിതത്തില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവും കൃഷിവകുപ്പും സംയുക്തമായി പത്രത്തിന്റെ വരിക്കാര്‍ക്ക് സൗജന്യമായി പച്ചക്കറിവിത്തുകള്‍ നല്‍കുന്നു. കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് എന്റെ വീട് എന്റെ പച്ചക്കറി പദ്ധതിക്ക് തുടക്കമിടുന്നത്.

ഗ്രാമീണ മേഖലകളില്‍ വ്യാപകമായി കൃഷി ചെയ്യുമ്പോള്‍ നഗരങ്ങളിലും ഇതിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ പി വിഷ്ണകുമാറിന് നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂണ്‍ 7ന്‌ ഭക്ഷ്യസുരക്ഷാദിനത്തില്‍ വരിക്കാര്‍ക്ക് വിത്തുകള്‍ വിതരണം ചെയ്യും.

സുഭിക്ഷ കേരളം പദ്ധതി ഒരു ജനകിയമുന്നേറ്റമായി മാറിയിരിക്കുകയാണ്. കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുവാനും വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്വയം പര്യാപ്തമാവുക എന്നതാണ് കേരളം പോലെ ഒരു സംസ്ഥാനത്തിന് ചെയ്യാനാവുകയെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.  അതിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റെടുത്ത ദൗത്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പത്രത്തിന്റെ കൂടെ പരസ്യത്തിനായി വിത്തുകള്‍ വിതരണം ചെയ്യുകയല്ല ചെയ്യുന്നത്. കൃഷി ചെയ്യുമെന്നത് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എറണാകുളം ചീഫ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ദിലീപ്കുമാര്‍ ടി, കേരള വിഎഫ്പിസികെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ കെ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com