ഓൺലൈനിൽ പഠിക്കാൻ 11 വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി ജയസൂര്യ; ഹൈബി ഈഡന്റെ ടാബ് ലറ്റ് ചലഞ്ചിന് മികച്ച പ്രതികരണം

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കാണ് ടാബുകൾ കൈമാറുക
ഓൺലൈനിൽ പഠിക്കാൻ 11 വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി ജയസൂര്യ; ഹൈബി ഈഡന്റെ ടാബ് ലറ്റ് ചലഞ്ചിന് മികച്ച പ്രതികരണം

കൊച്ചി; ഓൺലൈൻ പഠനം നടത്താൻ സൗകര്യം ലഭ്യമല്ലാത്ത 11 വിദ്യാർത്ഥികൾക്ക് ടാബ് ലറ്റുകൾ നൽകി നടൻ ജയസൂര്യ.  എറണാകുളം എംപി ഹൈബി ഈഡൻ നടപ്പാക്കുന്ന ടാബ്ലറ്റ് ചലഞ്ചിലേക്കാണ് താരം സംഭാവന ചെയ്തത്. താരം ഉൾപ്പടെ നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയത്. 

പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ചാണ് ചലഞ്ച് നടത്തുന്നത്. കൗൺസിലർമാരായ പിഎം ഹാരിസ് മൂന്ന് ടാബും മാലിനി മൂന്ന് ടാബും ജോസഫ് അലക്സ് തന്റെ ഒരുമാസത്തെ ഓണറേറിയവും ജില്ലാ പഞ്ചായത്ത് മെമ്പർ സോന ജയരാജും ടാബ് ലറ്റ് ചലഞ്ചിലേക്ക് സംഭാവന നൽകി. കൂടാതെ നിരവധി പേരും പദ്ധതിയ്ക്ക് പിന്തുണ നൽകുന്നുണ്ട്. 

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കാണ് ടാബുകൾ കൈമാറുക. തന്റെ ശമ്പളത്തിൽ നിന്ന് 10 ടാബുകൾ വാങ്ങി നൽകിക്കൊണ്ടാണ് ഹൈബി ഈഡൻ എപി ടാബ് ലറ്റ് ചലഞ്ചിന് തുടക്കമിട്ടത്. പുതിയതും പഴയതുമായ ടാബ് ലറ്റുകൾ സ്വീകരിക്കുന്നതിന് പെന്റ മേനക, ടെക്യു ഇടപ്പള്ളി, മൊബൈൽ കിങ് പാലാരിവട്ടം, ഫോൺ 4 എംജി റോഡ്, മൈ ജി ഇടപ്പള്ളി എന്നിവിടങ്ങളിൽ കളക്ഷൻ സെന്ററുകളുണ്ട്. പെന്റെ അസോസിയേഷൻ അഞ്ചു ടാബുകളും വിവിധ ഷോപ്പുകൾ ഓരോ ടാബുകൾ വീതവും ചലഞ്ചിലേക്ക് നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com