എല്‍എല്‍എം : ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 28 ന് ; 15 വരെ അപേക്ഷിക്കാം

അപേക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്
എല്‍എല്‍എം : ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 28 ന് ; 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ നാലു സര്‍ക്കാര്‍ ലോ കോളജുകളിലെയും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2020-21 അധ്യയന വര്‍ഷത്തെ എല്‍എല്‍എം കോഴ്‌സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ (സിബിടി) 28 ന് നടക്കും. ഇതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.

അപേക്ഷ നല്‍കാനുള്ളവര്‍ 15 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് പരീക്ഷ നടക്കുക.

എല്‍എല്‍ബി പരീക്ഷയുടെ നിലവാരത്തില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ട് പാര്‍ട്ടുകളുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ രണ്ട് മണിക്കൂര്‍ ആയിരിക്കും. അപേക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ -0471 2525300

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com