എസ്എസ്എൽസി മൂല്യനിർണയത്തിനിടെ അധ്യാപിക കുഴഞ്ഞുവീണു, കോവിഡ് പേടിച്ച് അടുക്കാതെ സഹപ്രവർത്തകർ; ആശുപത്രിയിലെത്തിച്ചത് ഭർത്താവെത്തിയതിന് ശേഷം  

നേരത്തേ അധ്യാപിക കാനഡയിലുള്ള മകളുടെ അടുത്തുപോയിരുന്നു. നാട്ടിലെത്തിയ ഇവർ ക്വാറന്റീൻ പൂർത്തിയിക്കി
എസ്എസ്എൽസി മൂല്യനിർണയത്തിനിടെ അധ്യാപിക കുഴഞ്ഞുവീണു, കോവിഡ് പേടിച്ച് അടുക്കാതെ സഹപ്രവർത്തകർ; ആശുപത്രിയിലെത്തിച്ചത് ഭർത്താവെത്തിയതിന് ശേഷം  

കോട്ടയം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ അധ്യാപിക കുഴഞ്ഞുവീണു.  വെട്ടിമുകൾ സെയ്ൻറ് പോൾസ് ഹൈസ്കൂളിലെ മൂല്യനിർണയ ക്യാമ്പിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോവിഡ് പേടിമൂലം സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കാൻ ഭയന്നു. രണ്ടുമണിക്കൂറിന് ശേഷം ഭർത്താവ് എത്തിയാണ് അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്.

നേരത്തേ അധ്യാപിക കാനഡയിലുള്ള മകളുടെ അടുത്തുപോയിരുന്നു. നാട്ടിലെത്തിയ ഇവർ ക്വാറന്റീൻ പൂർത്തിയിക്കി. 71 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷമാണ് അധ്യാപിക  മൂല്യനിർണയ ക്യാമ്പിലെത്തിയത്. 

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അധ്യാപികയെ പ്രാഥമിക പരിശോധനകൾക്കുശേഷം വൈകുന്നേരത്തോടെ വിട്ടു.  പൊടിയുടെ അലർജിയാണ് അസ്വസ്ഥതയ്ക്ക്‌ കാരണമെന്ന്‌ കരുതുന്നു. അതേസമയം മൂല്യനിർണയ ക്യാമ്പിനെക്കുറിച്ച് തങ്ങളെ ഔദ്യോഗികമായി അറിയിച്ചില്ലെന്നും നഗരസഭാ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എസ്. സജിത്കുമാർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com