പാടത്ത് കാർഡ് ബോർ‍ഡ് പെട്ടിയിൽ അസ്ഥികൂടം, അന്വേഷണം 

ആ​ലു​വ-​ത​ടി​യ്ക്ക​ക്ക​ട​വ് റോ​ഡി​ൽ മി​ല്ലു​പ​ടി​ക്കു സ​മീ​പം പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
പാടത്ത് കാർഡ് ബോർ‍ഡ് പെട്ടിയിൽ അസ്ഥികൂടം, അന്വേഷണം 

കൊ​ച്ചി: ആ​ലു​വ-​ത​ടി​യ്ക്ക​ക്ക​ട​വ് റോ​ഡി​ൽ മി​ല്ലു​പ​ടി​ക്കു സ​മീ​പം പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​. കേസിൽ ഫോറൻസിക് വിദ​ഗ്ധർ പരിശോധന നടത്തും. 

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.സ​മീ​പ​വാ​സി​യാ​യ വ്യ​ക്തി കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി പാ​ട​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ല​ങ്ങാ​ട് വെ​സ്റ്റ് പോ​ലീ​സ് സ​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു.

 ര​ണ്ട​ര അ​ടി​യോ​ളം വ​ലി​പ്പ​മു​ള്ള കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​യിലാ​ക്കി ത​ള്ളി​യ നി​ല​യി​ലാ​യി​രു​ന്നു അ​സ്ഥികൂ​ടം. ത​ല​യോ​ട്ടി​യും മ​റ്റു അ​നു​ബ​ന്ധ അ​സ്ഥി​ക​ളു​മാ​ണ് പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​ല​യോ​ട്ടി​യും അ​നു​ബ​ന്ധ അ​സ്ഥി​ക​ളു​മാ​ണെ​ന്നാ​ണ് പൊലീസി​ന്‍റെ നി​ഗ​മ​നം. അ​സ്ഥി​യു​ടെ ഭാ​ഗ​ത്ത് മാ​ർ​ക്ക​ർകൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊലീസ് പ​റ​യു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com