പുറത്തുനിന്ന് ധാരാളംപേര്‍ എത്തുന്നു; സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ ഐജിമാര്‍ക്ക് ചുമതല, ജാഗ്രത കടുപ്പിച്ച് സര്‍ക്കാര്‍

പുറത്തുനിന്ന് ധാരാളംപേര്‍ എത്തുന്നു; സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ ഐജിമാര്‍ക്ക് ചുമതല, ജാഗ്രത കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര്‍ ട്രെയിന്‍ മാര്‍ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വെ സ്‌റ്റേഷനുകളിലെ പൊലീസ് സംവിധാനത്തിന്റെ ചുമതല ഐ ജിമാര്‍ക്ക് നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വെ സ്‌റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐ ജി ഇ ജെ ജയരാജിനും ദക്ഷിണകേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വെ സ്‌റ്റേഷനുകളുടെ ചുമതല ട്രാഫിക് ഐ ജി ജി ലക്ഷ്മണുമാണ് നല്‍കിയിരിക്കുന്നത്. ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.

ഓരോ റെയില്‍വെ സ്‌റ്റേഷന്റെയും ചുമതല എഎസ്പിമാര്‍ക്കോ ഡിവൈഎസ്പിമാര്‍ക്കോ നല്‍കിയിട്ടുണ്ട്. റെയില്‍വെ സ്‌റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.

കാസര്‍കോട് (കാസര്‍കോട് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കണ്ണൂര്‍ (കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി), കാഞ്ഞങ്ങാട് (എ.എസ്.പി, എസ്.എം.എസ് വയനാട്), തിരൂര്‍ ജംഗ്ഷന്‍, ഷൊര്‍ണ്ണൂര്‍ (രണ്ടിടത്തും മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), തൃശൂര്‍ (തൃശൂര്‍ ഡി.സി.ആര്‍.ബി എ.സി.പി), എറണാകുളം (എറണാകുളം ഡി.സി.ആര്‍.ബി എ.സി.പി), ആലപ്പുഴ (ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കോട്ടയം (കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കൊല്ലം (കൊല്ലം ഡി.വൈ.എസ്.പി), തിരുവനന്തപുരം (തിരുവനന്തപുരം ഡി.സി.ആര്‍.ബി എ.സി.പി).

പ്രധാനപ്പെട്ട ട്രെയിനുകള്‍ വരികയും പോവുകയും ചെയ്യുന്ന സമയത്ത് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ റെയില്‍വെ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കും. റെയില്‍വെ സ്‌റ്റേഷനുകളുടെ പരിധിയിലുളള ലോക്കല്‍ പൊലീസ് സ്‌റ്റേഷനുകളും റെയില്‍വേ പൊലീസ് സ്‌റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.    
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com