ആൽക്കെമിസ്റ്റും ആടുജീവിതവും; പുസ്തക ഷെൽഫിന്റെ മാതൃകയിൽ ആലുവയിൽ ബുക്ക്സ്റ്റാൾ; ഫോട്ടോ ട്വീറ്റ് ചെയ്ത് പൗലോ കൊയ്‌ലോ

ആൽക്കെമിസ്റ്റും ആടുജീവിതവും; പുസ്തക ഷെൽഫിന്റെ മാതൃകയിൽ ആലുവയിൽ ബുക്ക്സ്റ്റാൾ; ഫോട്ടോ ട്വീറ്റ് ചെയ്ത് പൗലോ കൊയ്‌ലോ
ആൽക്കെമിസ്റ്റും ആടുജീവിതവും; പുസ്തക ഷെൽഫിന്റെ മാതൃകയിൽ ആലുവയിൽ ബുക്ക്സ്റ്റാൾ; ഫോട്ടോ ട്വീറ്റ് ചെയ്ത് പൗലോ കൊയ്‌ലോ

പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയ്ക്ക് മലയാളത്തിൽ നിര‍വധി വായനക്കാരുണ്ട്. അത് ശരിക്കും അറിയുന്ന ആളുമാണ് അദ്ദേഹം. ഇടയ്ക്ക് തന്റെ ട്വിറ്റർ പേജിൽ മലയാളത്തിൽ ട്വീറ്റ് ചെയ്തും മലയാള പുസ്തകങ്ങളുടെ കവർ പോസ്റ്റ് ചെയ്തുമെല്ലാം പൗലോ കൊയ്‌ലോ ആ സ്‌നേഹം പ്രകടിപ്പിക്കാറുമുണ്ട്. കേരളവും മലയാളികളും പൗലോ കൊയ്‌ലോയ്ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ ആലുവയിൽ ആരംഭിക്കാനിരിക്കുന്ന ഒരു ബുക്ക് സ്റ്റാളിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അദ്ദേഹം എത്തിയിരിക്കുന്നത്. നാല് പുസ്തകങ്ങൾ വെച്ച ഷെൽഫിന്റെ മാതൃകയിലാണ് ബുക്ക്സ്റ്റാൾ പണിഞ്ഞിരിക്കുന്നത്. നാല് പുസ്തകങ്ങളിൽ ഒരെണ്ണം സ്വന്തം പുസ്തകമായ ആൽക്കെമിസ്റ്റ് ആണെന്നതും പൗലോ കൊയ്‌ലോയെ സന്തോഷിപ്പിക്കുന്നു. സമീപകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ആൽക്കെമിസ്റ്റ് മലയാളത്തിലും ഏറെ വായിക്കപ്പെട്ട പുസ്തകമാണ്.

ആൽക്കെമിസ്റ്റിന് പുറമെ മോബിഡിക്, ആടുജീവിതം, ഹാരി പോട്ടർ എന്നീ പുസ്തകങ്ങൾ വെച്ച ഷെൽഫിന്റെ മാതൃകയിലാണ് ബുക്ക്സ്റ്റാൾ നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു സിബി എന്ന ഫെയ്‌സ്ബുക്ക് യൂസർ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൗലോ കൊയ്‌ലോ ഷെയർ ചെയ്തിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും ഫോട്ടോ വൈറലായി മാറിയിട്ടുണ്ട്.

സംവിധായകൻ മിഥുൻ മാനുവൽ ഉൾപ്പടെയുള്ളവർ പൗലോ കൊയ്‌ലോയുടെ ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഉഗ്രൻ കെട്ടിട ഡിസൈൻ ആണെന്നും വായന തഴച്ചുവളരട്ടെയെന്നും മിഥുൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആശംസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com